ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ചരിത്രം

1956 ഒക്ടോബർ രണ്ടിന് നിലവിൽ വന്ന ഒലുക്കര വികസന ബ്ലോക്ക്,പഞ്ചായത്തീരാജ് നിയമം നിലവിൽ വരുകയും ത്രിതല പഞ്ചായത്ത് സംവിധാനം വ്യസ്ഥാപിതമാക്കുകയും ചെയ്തതോടെ 1996 ഒക്ടോബർ രണ്ടിന് ഒലുക്കര ബ്ലോക്ക് പഞ്ചായത്ത് ആയി പരിണമിച്ചു. മാടക്കത്തറ, പൂത്തുർ, നടത്തറ, പാണഞ്ചേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഒലുക്കര ബ്ലോക്ക് പഞ്ചായത്തിന്റെ വിസ്തൃതി 266.73 ചതുരശ്രകിലേമീറ്ററിൽ 12 വില്ലേജുകൾ കുടി ചേർന്നതാണ്. ഗ്രാമീണ ജനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി വികേന്ദ്രീകൃത ആസൂത്രണ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്ന ഒരു മാതൃകാ തദ്ദേശ സ്വയംഭരണ സ്ഥാപനമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വളർന്നു.
അതിരുകളും വിസ്തീർണവും
ഒല്ലൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട മലയോര കാർഷിക മേഖലയാണ് ഒലുക്കര ബ്ലോക്ക് പഞ്ചായത്ത് ജൈവാംശo കൂടുതലുള്ളതും ഫലഭുഷ്ടവുമായ വനപ്രദേശങ്ങളിലെ മണ്ണും താഴ്ന്ന പ്രദേശങ്ങളിൽ മണൽ കലർന്ന പരിമരാശി മണ്ണും കാണുന്നതാണ്. ബ്ലോക്കിന്റെ ആകെ വിസ്തൃതി 26673 ഹെക്ടറാണ്, കിഴക്ക് പാലക്കാട് ജില്ല, പടിഞ്ഞാറ് തൃശ്ശൂർ കോർപറേഷൻ, വടക്ക് വടക്കാഞ്ചേരി ബ്ലോക്ക്, തെക്ക് ചേർപ്പ്, കൊടകര ബ്ലോക്കും എന്നിങ്ങനെയാണ് ബ്ലോക്കിന്റെ അതിരുകൾ
സാംസ്കാരിക പ്രാധാന്യം
ഒല്ലൂക്കര ബ്ലോക്ക് സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള പ്രദേശമാണ്. വിവിധ മതവിഭാഗങ്ങൾ സൗഹാർദ്ദത്തോടെ സഹവസിക്കുന്ന ഈ മേഖലയിലെ ക്ഷേത്രോത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, പള്ളിമഹോത്സവങ്ങൾ, കലാപരിപാടികൾ എന്നിവ സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്നു. തൃശൂർ ജില്ലയുടെ കലാ-സാംസ്കാരിക പൈതൃകത്തിന്റെ സ്വാധീനം ഈ പ്രദേശത്തും വ്യക്തമാണ്. തദ്ദേശീയ കലാരൂപങ്ങൾ, നാടൻ കലകൾ, വായനശാലകൾ, യുവജന-സാംസ്കാരിക സംഘടനകൾ എന്നിവ സാമൂഹിക ജീവിതത്തെ സജീവമാക്കുന്നു.